CinemaLatest NewsMollywoodNEWS

വിജയ് സേതുപതിക്കൊപ്പം നിത്യ മേനോൻ; മലയാള ചിത്രം 19(1)(എ) ഷൂട്ടിങ്ങ് പൂർത്തിയായി

വിജയ് സേതുപതി വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണ് 19(1)(എ)

വിജയ് സേതുപതിയെയും നിത്യ മേനോനെയും നായകനാക്കി ഇന്ദു വിഎസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 19(1)(എ)യുടെ ഷൂട്ടിങ് പൂർത്തിയാക്കി. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും ഇന്ദ്രൻസും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വിജയ് സേതുപതി വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയാണ് സിനിമയുടെ പ്രധാന ആകർഷണം. ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷണൽ നിയമത്തിലെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ പരാമർശിക്കുന്ന ഭാഗമാണ് ആർട്ടിക്കിൾ 19 (1)(എ).

shortlink

Related Articles

Post Your Comments


Back to top button