GeneralLatest NewsNEWSTV Shows

ബിഗ് ബോസ് ഷോയുടെ ടാലന്റ് മാനേജര്‍ ബൈക്ക് അപകടത്തിൽ അന്തരിച്ചു

വീട്ടിലേക്കുള്ള യാത്രാമധ്യേ പിസ്തയും അസിസ്റ്റന്റും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.

ടെലിവിഷൻ രംഗത്തെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ നിന്നും നിരാശാജനകമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിലെ ടാലന്റ് മാനേജര്‍ പിസ്ത ദദ്ദഖ് അന്തരിച്ചു. ബൈക്ക് അപകടത്തേതുടര്‍ന്നാണ് 23കാരിയായ പിസ്തയുടെ മരണം.

വീട്ടിലേക്കുള്ള യാത്രാമധ്യേ പിസ്തയും അസിസ്റ്റന്റും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബിഗ് ബോസ് ഷോയ്ക്ക് പുറമേ ഫിയര്‍ ഫാക്ടര്‍: ഖത്രോം കി ഖിലാടി, ദി വോയിസ് തുടങ്ങിയ പരിപാടികളുടെയും ടാലന്റ് മാനേജറായിരുന്നു പിസ്ത.

shortlink

Related Articles

Post Your Comments


Back to top button