CinemaGeneralLatest NewsMollywoodMovie GossipsNEWS

ദൃശ്യം 2 ആമസോൺ പ്രൈമിൽ ; തിയറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ സങ്കടമുണ്ടെന്ന് അന്‍സിബ

തിയറ്റര്‍ എക്സ്പീരിയന്‍സ് വേറൊരു അനുഭവം തന്നെയാണ്, അൻസിബ

പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ദൃശ്യം. അടുത്തിടയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. തിയറ്ററുകളിൽ റിലീസ് ചെയ്യാതെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൻസിബ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാത്തതിൽ തനിക്കും വിഷമമുണ്ടെന്ന് അൻസിബ പറയുന്നു. മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ദൃശ്യം വണിന്‍റെ ഓഡിഷന് ഏറ്റവും അവസാനമെത്തിയ ആളായിരുന്നു ഞാന്‍. പക്ഷെ എന്നെ സെലക്ട് ചെയ്തു, പടം ഹിറ്റായി. ഹിറ്റാകുമെന്ന് അറിയാമായിരുന്നു. ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായിരുന്നു. ദൃശ്യം 2വും അങ്ങിനെയാണ് സംഭവിച്ചത്.

സിനിമ തിയറ്ററില്‍ റിലീസാകാത്തതില്‍ നല്ല വിഷമമുണ്ട്. തിയറ്റര്‍ എക്സ്പീരിയന്‍സ് വേറൊരു അനുഭവം തന്നെയാണ്. പ്രത്യേകിച്ച് ലാലേട്ടന്‍റെ സിനിമ മലയാളികള്‍ ആഘോഷിക്കുന്ന ഒരു സിനിമ തന്നെയാണ്. തിയറ്ററില്‍ പോയി സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ ഒരു സിനിമയും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. ദൃശ്യം 2 ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് അൻസിബ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button