CinemaGeneralLatest NewsMollywoodMovie GossipsNEWS

എനിക്ക് കിട്ടിയ ഭാഗ്യമാണ് അടുത്ത് നിൽക്കുന്നത് ; രേവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു

രേവതിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ കുറിപ്പ്

സീരിയലിലൂടെയും സിനിമയുടെയും തിളങ്ങിയ താരമാണ് മഞ്ജു സുനിച്ചൻ. ചെറിയ വേഷങ്ങളിൽ പോലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്ന അഭിനയ മികവാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ബിഗ് ബോസ് സീസൺ ടുവിലും തിളങ്ങിയ മഞ്ജു സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തരാം നടി രേവതിക്കൊപ്പം അഭിനയിക്കാൻ സാധിച്ച സന്തോഷം പങ്കുവെക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെ രേവതിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് തന്റെ അടുത്ത് നിൽക്കുന്നതെന്ന് താരം കുറിക്കുന്നു. ‘കിഴക്കമ്പലത്തു നിന്നുള്ള എന്റെ യാത്രയിൽ എനിക്ക് ഒരുപാട് ഭാഗ്യങ്ങൾ വന്നു ചേർന്നിട്ടുണ്ട്.. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് എന്റെ അടുത്ത് നില്കുന്നത്.. നമ്മുടെ ഭാനുമതി.. എത്ര ലാളിത്യമാണ് അവർക്ക്.. ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാൻ തോന്നും… ആ കണ്ണുകളിൽ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്.. രേവതി ചേച്ചി ഇഷ്ടം..’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

https://www.facebook.com/ManjuSunichanOfficial/posts/2784519645099964

shortlink

Related Articles

Post Your Comments


Back to top button