GeneralLatest NewsMollywoodMovie GossipsNEWS

എല്ലാം പരാജയപ്പെട്ടു ; സിനിമ വിടാൻ വരെ തീരുമാനിച്ചിരുന്നുവെന്ന് നമിത പ്രമോദ്

നായികമാര്‍ക്ക് സിനിമ നിലനിര്‍ത്തിക്കൊണ്ട് പോവുക പ്രയാസമാണെന്ന് നമിത

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. നിരവധി മലയാള ചിത്രങ്ങളിൽ തിളങ്ങിയ താരത്തിന്റെ അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങൾ ഒന്നും വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടപ്പോൾ അഭിനയം തന്നെ നിർത്താൻ തോന്നിയെന്ന് നമിത പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്.

തന്റെ സിനിമാ ജീവിതത്തില്‍ മൂന്ന് ടേണിങ് പോയന്റുകള്‍ ഉണ്ടെന്ന് നമിത പറയുന്നു. ആദ്യത്തെ ടേണിങ് പോയിന്റ് ആദ്യത്തെ സിനിമയായ ട്രാഫിക്ക് ആണ്. രണ്ടാം ടേണിങ് പോയന്റ് പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും ആണെന്നും നമിത പറയുന്നു.

അതേസമയം മൂന്നാമത്തെ ടേണിങ് പോയന്റ് പരാജയമാണെന്നായിരുന്നു നമിത പറഞ്ഞത്. ഒരിക്കല്‍ സിനിമ ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്നും നമിത പറയുന്നു. നിലവില്‍ താന്‍ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കാണാന്‍ ശ്രമിക്കുകയാണ്. വിജയം വരുമ്പോള്‍ ഒരുപാട് സന്തോഷിക്കേണ്ടെന്ന് തിരിച്ചറിഞ്ഞതായി നമിത പറയുന്നു.

ട്രാഫിക്ക് കഴിഞ്ഞപ്പോള്‍ സിനിമ വിട്ട് പഠനം മാത്രമാക്കാം എന്ന് തീരുമാനിച്ചിരുന്നുവെന്നും അപ്പോഴാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടെ ഓഫര്‍ വരുന്നതെന്ന് നമിത പറഞ്ഞു. നായികമാര്‍ക്ക് സിനിമ നിലനിര്‍ത്തിക്കൊണ്ട് പോവുക പ്രയാസമാണെന്നും പുതിയ ഒരുപാട് പേര്‍ വന്നുകൊണ്ടിരിക്കുമെന്നും നമിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button