CinemaLatest NewsMollywoodNEWS

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ ; നായികയും വില്ലനും ബോളിവുഡിൽ നിന്ന്

25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്‍റെ’ ചിത്രീകരണം ആരംഭിക്കുന്നു. സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ക്യാമറ ഷാജികുമാർ. സംഗീത സംവിധാനം: ഹർഷവർധൻ രാമേശ്വർ. ഗാനരചന: അനിൽ ലാൽ. ‌

സുരേഷ് ഗോപിയെ കൂടാതെ മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും.250–ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button