CinemaLatest NewsMollywoodNEWS

പാർവതിയുടെ ‘വർത്തമാനം’ റിലീസിന്; തിയതി പ്രഖ്യാപിച്ചു

ഫെബ്രുവരി 19 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും

പാര്‍വതി നായികയായ വര്‍ത്തമാനം സിനിമ തിയറ്ററുകളില്‍ എത്തുന്നു. സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിൽ ചിത്രം ഫെബ്രുവരി 19 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ആര്യാടൻ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘തിരസ്‌ക്കാരങ്ങളെ അതിജീവിച്ച് വർത്തമാനം എത്തുന്നു’, എന്നാണ് റിലീസിംഗ് വിവരം പങ്കുവച്ച് ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചത്. ജെഎൻയു സമരം പ്രമേയം ആയ സിനിമക്ക് കേരള സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നിഷേധിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ചെറിയമാറ്റങ്ങളോടെ ചിത്രത്തിന് അനുമതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button