
പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ടീസർ. ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നുവെന്ന് പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നിരവധി പേരാണ് ചിത്രത്തിന്റെ ടീസർ ഇറങ്ങിയതിനു പിന്നാലെ ആശംസയുമായി എത്തിയത് ഇപ്പോഴിതാ മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് ഇട്ട ഫേസ്ബുക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.
അഭിനയ മികവിലൂടെ,ഉറച്ച നിലപാടുകളിലൂടെ, കറയില്ലാത്ത സൗഹൃദത്തിലൂടെയും മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട് സത്യൻ പറയുന്നു. മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നതെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിക്കുന്നു.
മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ..ഉറച്ച നിലപാടുകളിലൂടെ..കറയില്ലാത്ത…
Posted by Sathyan Anthikad on Thursday, January 14, 2021
Post Your Comments