BollywoodGeneralLatest NewsNEWS

‘താണ്ഡവ്’ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു;നടനും സംവിധായകനുമെതിരെ കേസ്

ജനുവരി 15 നാണു താണ്ഡവ് വെബ് സീരിസ് റിലീസ് ചെയ്തത്

ആമസോണ്‍ പ്രൈം സീരിസായ ‘താണ്ഡവ്’ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ ബി.ജെ.പി രംഗത്ത്. ജനുവരി 15 നാണു താണ്ഡവ് വെബ് സീരിസ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രിക്ക് ബിജെപി പരാതി നല്‍കി.

താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

നടന്‍ സെയ്ഫ് അലി ഖാന്‍, സംവിധായകന്‍ അലി അബ്ബാസ് സഫര്‍ എന്നിവര്‍ക്കെതിരെ ചണ്ഡീഗഡ് പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button