GeneralLatest NewsMollywoodNEWS

മകന്‍ വളര്‍ന്ന് പന പോലെ വലുതായിട്ടും വസ്ത്രവും അടിവസ്ത്രവും സ്വയം കഴുകണമെന്ന് പറയാത്ത അമ്മമാര്‍;ഡോക്ടറുടെ കുറിപ്പ്

വിവാഹശേഷം ആദ്യദിവസം തന്നെ ബെഡ് കോഫി ഇട്ട് ഭര്‍ത്താവിന് കൊടുത്തു തുടങ്ങുന്ന ശീലങ്ങള്‍

അടുക്കളയില്‍ എരിഞ്ഞു തീരുന്ന സ്ത്രീകളുടെ കഥ പറഞ്ഞ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയെപ്പറ്റിയുള്ള തന്റെ അഭിപ്രായം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. കുടുംബത്തോടൊപ്പം ഇരുന്നു കാണേണ്ട ചിത്രമാണിതെന്നും, കുറെയൊക്കെ വീടുകളില്‍ ആവശ്യമില്ലാത്ത ശീലങ്ങള്‍ പഠിപ്പിക്കുന്നതിന് പിന്നില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുറെയൊക്കെ വീടുകളില്‍ ആവശ്യമില്ലാത്ത ശീലങ്ങള്‍ പഠിപ്പിക്കുന്നതിന് പിന്നില്‍ സ്ത്രീകള്‍ക്കും പങ്കുണ്ട്. വിവാഹശേഷം ആദ്യദിവസം തന്നെ ബെഡ് കോഫി ഇട്ട് ഭര്‍ത്താവിന് കൊടുത്തു തുടങ്ങുന്ന ശീലങ്ങള്‍. മകന്‍ വളര്‍ന്ന് പന പോലെ വലുതായിട്ടും വസ്ത്രവും അടിവസ്ത്രവും സ്വയം കഴുകണമെന്ന് പറയാത്ത അമ്മമാര്‍.
സെക്‌സിന് ഫോര്‍പ്ലേ വേണമെന്ന് അവള്‍ പറയുമ്ബോള്‍ ‘എല്ലാം അറിയാമല്ലേ’ എന്ന ആക്ഷേപം. ഫോര്‍പ്‌ളേ ഇല്ലാതെ സെക്‌സ് ചെയ്യുമ്ബോള്‍ അവള്‍ക്ക് വേദനിക്കുന്നത് കൊണ്ട് അവള്‍ അത് ആവശ്യപ്പെടുന്നു. സ്ത്രീക്ക് പുരുഷനെ പോലെ അതിവേഗം വികാരം വരില്ല. യോനിയില്‍ വെറ്റ് ആകാതെ ലിംഗം നേരെ എടുത്തു അങ്ങോട്ട് വെച്ചാല്‍ അവള്‍ക്കത് അത്ര സുഖമുണ്ടാകില്ല. മതിയായ ലൂബ്രിക്കേഷന്‍ വന്ന് അവിടെ നനവ് വന്നാല്‍ മാത്രമേ അവള്‍ക്ക് വേദന കൂടാതെ സെക്‌സ് അസ്വദിക്കാനാകു.

read also:അരാജകത്വത്തിന്റെ രാഷ്ട്രീയത്തിന് തുടക്കമിട്ട സിനിമയ്ക്കുള്ളിലെ രാഷ്ട്രീയക്കാരെ കുറിച്ച്: അഞ്ജു പാർവ്വതി പ്രഭീഷ്

ടേബിള്‍ മാനേര്‍സ് പുറത്തു ശീലിക്കുകയും വീട്ടില്‍ തോന്നിയ പോലെ താന്‍ ജീവിക്കും എന്ന് വാശിയുള്ള പുരുഷന്‍. ഇതുപോലെ എത്രയോ വീടുകളില്‍ തോന്നിയ സ്ഥലത്തു വസ്ത്രം ഊരിയിട്ടും, കുടിച്ച ഗ്ലാസ് അവിടെയും ഇവിടെയും വെച്ചും, അതിന്റെയൊക്കെ ബാക്കി സ്ത്രീകള്‍ ചെയ്‌തോളും എന്നു വിശ്വസിക്കുന്ന പുരുഷന്മാര്‍. വിശ്വാസം മാത്രമല്ല അതൊക്കെ എടുത്തു മാറ്റാനും ചെല്ലുന്ന സ്ത്രീകള്‍. അതിന് പകരം ‘ഇത് അവിടെ കൊണ്ട് വെച്ചേ’, ‘ഇങ്ങനെ ഇനി വലിച്ചു വാരി ഇടരുത്’ എന്നു പറയുന്ന സ്ത്രീകള്‍ നമ്മളില്‍ എത്രപേരുണ്ട് ?

കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നു പറയുന്നത് പോലെ എല്ലാം സഹിച്ചും ശീലിച്ചും ജീവിക്കാന്‍ ആണെങ്കില്‍ അങ്ങനെ തന്നെ ജീവിതകാലം മുഴുവന്‍ ജീവിക്കേണ്ടി വരും. വാ തുറന്ന് കാര്യങ്ങള്‍ പറയേണ്ടിടത്തു പറയുക. വ്യക്തിത്വത്തോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുക. ഒരു സ്ത്രീയായത് കൊണ്ട് ‘ഇങ്ങനെ’ ജീവിക്കണം എന്നു വിശ്വസിക്കരുത്. മാറ്റം നിങ്ങളില്‍ നിന്ന് തുടങ്ങട്ടെ. നിങ്ങളുടെ ആണ്മക്കളും പെണ്മക്കളും അത് കണ്ടു പഠിക്കട്ടെ.

മകനെയും മകളെയും ലിംഗഭേദമില്ലാതെ വീടുകളില്‍ വളര്‍ത്തുവാന്‍ ഓരോ രക്ഷക്കര്‍ത്താക്കളും ശ്രദ്ധിക്കണം.
The great indian kitchen എന്ന സിനിമ കുടുംബത്തോടെ ഇരുന്ന് കാണേണ്ട ഒന്നാണ്. നമ്മുടെ ചിന്താഗതി മാറേണ്ട ഒരുപാട് കാര്യങ്ങള്‍ അതില്‍ വരച്ചു കാട്ടുന്നുണ്ട്. ഇഷ്ടപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button