GeneralLatest NewsMollywoodMovie GossipsNEWS

97 ലും മലയാള സിനിമയുടെ മുത്തച്ഛൻ സ്ട്രോങ്ങാണ് ; കോവിഡിനെ അതിജീവിച്ച് ഉണ്ണികൃഷ്ണൻ നമ്പൂതിരി

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഇപ്പോൾ ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തിയിരിക്കുമായാണ് അദ്ദേഹം.

ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രേത്യക ചിട്ടകള്‍ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് താരത്തിന്റെ മക്കള്‍ പറയുന്നത്.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘കല്യാണരാമനിലെ’ രാമൻകുട്ടിയുടെ മുത്തച്ഛൻ എന്ന വേഷമാണ് മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button