CinemaGeneralLatest NewsMollywoodNEWS

ഈ കൂട്ടുകെട്ട് ബിലാലിനുവേണ്ടി അല്ല ; പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മമ്മൂട്ടിയും അമൽ നീരദും

ബിലാൽ' ഈ വര്‍ഷം അവസാനമേ ഷൂട്ടിംഗ് ആരംഭിക്കൂ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാൽ’. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വാർത്തയാണ് പുറത്തു വരുന്നത്. ‘ബിലാൽ’ ഈ വര്‍ഷം അവസാനമേ ഷൂട്ടിംഗ് ആരംഭിക്കൂ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പകരം ഇപ്പോൾ തുടങ്ങുന്നത് തികച്ചും പുതിയൊരു ചിത്രമാണെന്നാണ് സൂചന.

മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ഈ മമ്മൂട്ടി ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന. മമ്മൂക്കയുടെ താടിയും മുടിയും വളര്‍ത്തിയുള്ള ലോക്ക് ഡൗൺ ലുക്ക് ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്. ഈ ലുക്കിലാണ് പുതിയ ചിത്രത്തിൽ വരുന്നതെന്നാണ് അറിയുന്നത്.മമ്മൂട്ടിയുടെ 412-ാം ചിത്രമാണിത്. ബിലാലിൽ വിദേശ രംഗങ്ങള്‍ അധികം ഉള്ളതിനാലാണ് നീട്ടിവെച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button