CinemaGeneralLatest NewsNEWSTollywood

‘ആചാര്യ’ അച്ഛനും മകനും ഒരു ചിത്രത്തിൽ ; രാം ചരണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ചിത്രത്തിൽ സാമൂഹ്യപ്രവര്‍ത്തകനായിട്ടാണ് ചിരഞ്‍ജീവി അഭിനയിക്കുന്നത്

ചിരഞ്‍ജീവിയും മകൻ രാം ചരണും ഒന്നിക്കുന്ന ചിത്രമാണ് ആചാര്യ. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമൂഹ്യപ്രവര്‍ത്തകനായിട്ടാണ് ചിരഞ്‍ജീവി അഭിനയിക്കുന്നത്. സിദ്ധ എന്നാണ് രാം ചരണിന്റെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിലെ രാം ചരണിന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോയാണ് ശ്രദ്ധേയമാവുന്നത്. നിരവധി സിനിമാ താരങ്ങളാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

സിനിമയില്‍ അതിഥി വേഷത്തില്‍ അല്ല രാം ചരണ്‍ എന്ന് നേരത്തെതെ ചിരഞ്‍ജീവി വ്യക്തമാക്കിയിരുന്നു. അച്ഛനും മകനും മുഴുനീള കഥാപാത്രങ്ങളായി ഒരു സിനിമയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ.മണിശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമി ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button