CinemaGeneralLatest NewsMollywoodMovie GossipsNEWS

സിനിമ ഒന്നുമില്ലലോ അതാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത് ; കുപ്രചരണം നടത്തുന്നവർക്കെതിരെ രമ്യ നമ്പീശൻ

എന്തടിസ്ഥാനത്തിലാണ് അവസരം കുറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതെന്ന് രമ്യ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശന്‍. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല നാട്ടൊരു നർത്തകിയും ഗായികയുമാണ് രമ്യ. അടുത്തിടയിലാണ് താരം സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. എന്നാൽ താരത്തിന്റെ ചാനലിന് നേരെ നിരവധി തെറ്റായ പ്രചരണങ്ങൾ നടക്കുന്നതായി രമ്യ പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റെെലിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ മനസ് തുറന്നത്.

താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത് സിനിമകളില്‍ അവസരം ഇല്ലാതെ വന്നതോടെയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് രമ്യ പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്ന് രമ്യ പറയുന്നു. 2019 ല്‍ മാത്രം താന്‍ ആറ് സിനിമകളിലാണ് അഭിനയിച്ചത്. പിന്നെ എന്തടിസ്ഥാനത്തിലാണ് അവസരം കുറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതെന്ന് രമ്യ ചോദിക്കുന്നു.

തന്റെ സ്വാതന്ത്ര്യവും ചിന്തകളുമെല്ലാം ഉപയോഗിക്കാന്‍ പറ്റിയ ഇടമായി താന്‍ യുട്യൂബ് ചാനലിനെ കാണുന്നുവെന്നും രമ്യ വ്യക്തമാക്കുന്നു. ചാനലിലൂടെ രമ്യ ആദ്യം പങ്കുവച്ചത് കൂഹുകൂ എന്ന സംഗീത വീഡിയോയായിരുന്നു. പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീതം മാത്രമല്ല എല്ലാ കലാരൂപങ്ങളുമുള്ളൊരു ചാനലാണ് തന്റേതാണെന്നാണ് രമ്യ പറയുന്നത്. അഞ്ചാം പാതിരയാണ് അവസാനം പുറത്തിറങ്ങിയ രമ്യയുടെ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button