BollywoodCinemaGeneralLatest NewsMovie GossipsNEWS

എനിക്കും നിങ്ങളോടൊപ്പം പങ്കുചേരണം ; സോനം കപൂറിന്റെ ഫോട്ടോയ്‍ക്ക് അനിൽ കപൂറിന്റെ കമന്റ്

ബ്ലൈൻഡ് എന്ന സിനിമയിലാണ് സോനം കപൂര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അച്ഛനും മകളുമായ അനില്‍ കപൂറും സോനം കപൂറും. ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ സോനം കപൂറിന്റെ ഒരു ഫോട്ടോയും അതിനു അനില്‍ കപൂര്‍ നല്‍കിയ കമന്റുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോനം കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്.

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി എടുത്ത ഫോട്ടോയ്ക്ക് താഴെയാണ് അനിൽ കപൂറിന്റെ കമന്റ്. ഞങ്ങള്‍ ഒരു ത്രില്ലര്‍ സിനിമ ചെയ്‍തുകൊണ്ടിരിക്കുകയാണ് എന്നാണ് സോനം കപൂര്‍ എഴുതിയത്. എനിക്കും നിങ്ങള്‍ക്കൊപ്പം ഉണ്ടാകണം എന്നാണ് അനില്‍ കപൂര്‍ കമന്റായി എഴുതിയത്.

ബ്ലൈൻഡ് എന്ന സിനിമയിലാണ് സോനം കപൂര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊറിയൻ സിനിമയുടെ റീമേക്ക് ആണ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button