BollywoodCinemaGeneralKollywoodLatest NewsMollywoodNEWSTollywood

‘ലൈഗർ’ ; വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

അ‍ഞ്ച് ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമാണ് ‘ലൈഗർ’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. അനന്യ പാണ്ഡേ നായകിയായി എത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ‍, തമിഴ്, മലയാളം തുടങ്ങി അ‍ഞ്ച് ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്. ബോളിവുഡിൽ ചിത്രം എത്തിക്കുന്നത് കരൺ ജോഹറാണ്.

തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസ്.ഫസ്റ്റ്ലുക്കിൽ ബോക്സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുരി ജന്നാഥ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ലൈഗർ. ബോളിവുഡിൽ ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഫൈറ്റർ’ എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിദ്ധാർത്ഥ് ആനന്ദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ തുടർന്നാണ് വിജയ് ചിത്രത്തിന്റെ പേര് മാറ്റിയത്.

shortlink

Related Articles

Post Your Comments


Back to top button