BollywoodCinemaGeneralLatest NewsNEWSTollywoodVideos

ട്രെൻഡ് ഒക്കെ മാറി ; വിജയ് ദേവരകൊണ്ടയ്ക്ക് ബിയർ അഭിഷേകം നടത്തി ആരാധകർ

നടി ചാർമി കൗർ ആണ് ബിയർ അഭിഷേക വീഡിയോ പോസ്റ്റ് ചെയ്തത്.

സിനിമാ താരങ്ങളുടെ ചിത്രങ്ങൾക്ക് ആരാധകർ പാലഭിഷേകം നടത്തുന്നത് ഒക്കെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ ഇപ്പോൾ കാലം മാറുന്നതിനനുസരിച്ച് രീതികളും മാറുകയാണ്. പാലിന് പകരം നടൻ വിജയ് ദേവരക്കൊണ്ടയുടെ പോസ്റ്ററിൽ ബിയർ ചീറ്റി അഭിഷേകം നടത്തിയിരിക്കുകയാണ് ഒരു പറ്റം ആരാധകർ. വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗർ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആരാധകർ ബിയർ ഒഴിച്ച് ആഹ്ളാദ പ്രകടനം നടത്തിയത്.

നടി ചാർമി കൗർ ആണ് ബിയർ അഭിഷേക വീഡിയോ പോസ്റ്റ് ചെയ്തത്. നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് ഈ ബിയറഭിഷേകത്തിന് പിന്നിൽ.

വിജയ്‌യുടെ ബോളിവുഡ് ചിത്രമാണ് ‘ലൈഗർ’. അനന്യ പാണ്ഡേ നായകിയായി എത്തുന്ന ചിത്രം ഹിന്ദി ഉൾപ്പെടെ അ‍ഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

https://www.instagram.com/p/CKLc_LtHWHs/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button