CinemaGeneralKollywoodLatest NewsNEWSVideos

തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി വിജയ് ; മാസ്റ്ററിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

വിദേശ ബോക്സോഫീസിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്

നീണ്ട മാസങ്ങൾക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് വിജയ്‌യുടെ മാസ്റ്റർ. 100 കോടി ക്ലബില്‍ ഇടം നേടി ചിത്രം വമ്പൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ മേയ്‍ക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. വിജയ്‌യുടെ ആശാൻ രംഗങ്ങളും നൃത്തവുമൊക്കെയാണ് പ്രധാന ആകർഷണം.

ചെന്നൈയില്‍ മാത്രം തുടര്‍ച്ചയായി നാല് ദിവസങ്ങളിലും ഒരു കോടി രൂപയിലധികം കളക്ട് ചെയ്‍തു കഴിഞ്ഞിരിക്കുകയാണ് ചിത്രം. കഴിഞ്ഞ ദിവസത്തെ ചെന്നൈയില്‍ നിന്ന് മാത്രം 4.39 കോടി രൂപയാണ് കളക്ട് ചെയ്‍തത്. വിദേശ ബോക്സോഫീസിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button