AwardsCinemaGeneralInternationalLatest NewsMollywoodNEWSShort Films

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിർമൽ ബേബി വർഗീസ് മികച്ച സംവിധായകൻ

മികച്ച ഡോക്യുമെൻ്ററി ഹ്രസ്വ ചിത്ര സംവിധായകനുള്ള പുരസ്കാരമാണ് നിർമൽ ബേബി വർഗീസിന് ലഭിച്ചത്

‘തരിയോട്’സംവിധായകൻ നിർമൽ ബേബി വർഗീസിന് മികച്ച സംവിധായകൻ പുരസ്കാരം. സെവൻത്ത് ആർട്ട് ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് നിർമ്മലിനെ തേടി പുതിയ അംഗീകാരം എത്തിയത്. തിരുവനന്തപുരത്ത് നടന്ന സെവൻത്ത് ആർട്ട് ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററി ഹ്രസ്വ ചിത്ര സംവിധായകനുള്ള പുരസ്കാരമാണ് സംവിധായകൻ നിർമൽ ബേബി വർഗീസിന് ലഭിച്ചത്.

ബേബി ചൈതന്യ നിർമ്മിച്ച ഡോക്യൂമെന്ററിയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസാണ്. നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിർമൽ ബേബി വര്‍ഗീസ്. അഡിഷണൽ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോര്‍ഡിങ്‌ ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സെൻസർ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.

shortlink

Related Articles

Post Your Comments


Back to top button