CinemaGeneralMollywoodNEWS

‘പുട്ടുറുമ്മീസ്’ എന്ന് പേരിടാൻ എനിക്ക് കഴിയുമായിരുന്നില്ല : സൂപ്പർ ഹിറ്റ് സിനിമയുടെ വിജയ ചരിത്രം പറഞ്ഞു വിജി തമ്പി

കാരണം ഇതൊരു കോമഡി സിനിമ ആണോ എന്ന രീതിയിൽ ആളുകൾ മുൻവിധി എഴുതും

വിജി തമ്പിയുടെ സിനിമ ജീവിതത്തിൽ ‘സൂര്യമാനസം’ എന്ന സിനിമ അടയാളപ്പെടുന്നത് മമ്മൂട്ടി ആദ്യമായി തന്റെ ഗ്ലാമർ ഗെറ്റപ്പ് മാറ്റി അഭിനയിച്ചു എന്ന നിലയിലാണ് . സൗന്ദര്യപരമായി മമ്മൂട്ടിയിലെ നായകൻ മലയാള സിനിമയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടപ്പോഴായിരുന്നു മമ്മൂട്ടിയുടെ പുട്ടുറുമീസിന്റെ വരവ് . ആ സിനിമ ചെയ്യുമ്പോൾ താൻ ഏറ്റവും കൂടുതൽ വിഷമിച്ചത് ആ സിനിമയുടെ പേര് കണ്ടെത്തുന്നതായിരുന്നുവെന്നു വിജി തമ്പി പറയുന്നു. ഒരു പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജി തമ്പി തന്റെ എക്കാലത്തെയും മികച്ച സിനിമയെക്കുറിച്ച് പങ്കുവച്ചത്.

“സൂര്യമാനസം’ ചെയ്യുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചത് ആ സിനിമയുടെ ടൈറ്റിലിന്റെ കാര്യത്തിലായിരുന്നു. എല്ലാവരും പറഞ്ഞു സിനിമയ്ക്ക് ‘പുട്ടുറുമ്മീസ്’ എന്ന് പേരിടാമെന്നു. പക്ഷെ അങ്ങനെയൊരു പേര് എനിക്ക് സ്വീകാര്യമായിരുന്നില്ല. കാരണം ഇതൊരു കോമഡി സിനിമ ആണോ എന്ന രീതിയിൽ ആളുകൾ മുൻവിധി എഴുതും. അതുമല്ല ഞാൻ അതിനും മുൻപേ കൂടുതൽ സിനിമകൾ ചെയ്തത് കോമഡി പ്രാധാന്യമുള്ള സിനിമകളാണ്. അപ്പോൾ അങ്ങനെ ഒരു പേരിട്ടാൽ എന്തായാലും തെറ്റിദ്ധരിക്കപ്പെടും. അങ്ങനെ സിനിമയുടെ പേരിടാതെ തന്നെ പാട്ടിന്റെ റെക്കോഡിങ് തുടങ്ങി കീരവാണി -കൈതപ്രം ടീമായിരുന്നു ഗാനങ്ങൾ. കൈത്രപം തിരുമേനി ഗാനങ്ങൾ
എഴുതി എന്റെ കയ്യിൽ തന്നു. അത് ഇങ്ങനെയായിരുന്നു. ‘തരളിത രാവിൽ മയങ്ങിയോ സൂര്യ മാനസം.’ അതിൽ നിന്ന് തന്നെ ഞാൻ എന്റെ ടൈറ്റിൽ കണ്ടെത്തി. “സൂര്യമാനസം”.

‘സൂര്യമാനസം’ എന്ന സിനിമ എനിക്ക് എന്നും സ്പെഷ്യലാണ്. ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് സൂര്യമാനസം എന്ന ചിത്രമാണെന്ന് പറയാൻ കഴിയില്ലെങ്കിലും ആ സിനിമ മമ്മൂട്ടി എന്ന നടന്റെ ഗ്ലാമർ പരിവേഷത്തെ പൊളിച്ചെച്ചുതിയ സിനിമ എന്ന നിലയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഗെറ്റപ്പിൽ അത്രയും വ്യത്യാസം വരുത്തി മമ്മുക്ക അതിനു മുൻപേ അഭിനയിച്ചിട്ടില്ല. അതിനു ശേഷമാണ് പൊന്തൻമാടയൊക്കെ വരുന്നത്”. വിജി തമ്പി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button