CinemaGeneralMollywoodNEWS

ഇരുപതാം നൂറ്റാണ്ട്’ ചെയ്യുന്നതിന് മുൻപേയുള്ള എന്റെ സിനിമ പരാജയപ്പെട്ടു: മോഹൻലാലിൻറെ മഹാമനസ്കത വെളിപ്പെടുത്തി കെ മധു

അങ്ങനെ ഞങ്ങൾ അവിടെ വച്ച് പിരിയുന്നു

ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ സംഭവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംവിധായകൻ കെ മധു. മോഹൻലാലിൻറെ മഹാമനസ്കത അതിൽ പ്രധാനമാണെന്നും താൻ സംവിധായകനാകുന്ന ഒരു മോഹൻലാൽ പ്രൊജക്ടിൽ നിന്ന് നിർമ്മതാവ് പിന്മാറിയപ്പോൾ മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിലുണ്ടെന്നു ഒരു ചാനൽ പ്രോഗ്രാമിൽ സംസാരിക്കവെ കെ മധു പറയുന്നു.

“1987 ജൂലൈ മാസം ആറാം തീയതിയാണ് ‘ഇരുപതാം നൂറ്റാണ്ട്’ റിലീസ് ചെയ്യുന്നത്. പത്മരാജൻ സാറിന്റെ ‘ദേശനടനക്കിളി കരയാറില്ല’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ ലാലിനെ കാണാൻ പോയി. കലൂർ ഡെന്നിസും ഉണ്ടായിരുന്നു. അന്ന് ലാലിനെ കണ്ടിട്ട് ഞാൻ പറഞ്ഞു, “ലാലേ നമുക്ക് ഒരു സിനിമ ചെയ്യണമല്ലോ ഒന്നിച്ചു” അപ്പോൾ ലാൽ പറഞ്ഞു, “അതിനെന്താ ചേട്ടാ ഒരു വിഷയം കിട്ടിയാൽ നമുക്ക് ചെയ്യാമല്ലോ”, എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ വച്ച് പിരിയുന്നു. അതിനു ശേഷം എന്റെ ഒരു സിനിമ ഇറങ്ങി പരാജയപ്പെട്ടു. അപ്പോൾ എന്റെ സിനിമ നിർമ്മിക്കാമെന്നു ഏറ്റിരുന്ന നിർമ്മാതാവ് പിന്മാറി. ഞാനും മനസ്സ് കൊണ്ട് ഒന്ന് പുറകോട്ടു വലിഞ്ഞു. അങ്ങനെ ഒരു ദിവസം ഞാൻ യാദൃച്ഛികമായി ലാലിനെ മദ്രാസിൽ ഒരു ഹോട്ടലിൽ വച്ച് കാണുന്നു. അപ്പോൾ ലാൽ ചോദിച്ചു, “എന്നെ വച്ചുള്ള ആ സിനിമ ചെയ്യുന്നില്ലേ? എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, “എന്റെ നിർമ്മാതാവിന് ഒരു പ്രശ്നമുണ്ട്” അപ്പോൾ ലാൽ പറഞ്ഞു, “ഞാൻ നിർമ്മാതാവിന് അല്ലല്ലോ ഡേറ്റ്നൽകിയത് ചേട്ടനാണല്ലോ എന്ന്”, അങ്ങനെയാണ് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമ സംഭവിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button