GeneralLatest NewsMollywoodNEWS

ഞാൻ കണ്ട ഏറ്റവും വലിയ ഇന്ത്യൻ പോരാട്ടം ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനമറിയിച്ച് പൃഥ്വിരാജ്

നിരവധി  താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി നടൻ പൃഥ്വിരാജ്. ഞാൻ കണ്ട ഏറ്റവും വലിയ ഇന്ത്യൻ പോരാട്ടം 2001 ഈഡൻ ഗാർഡൻസ് ആണെന്ന് പൃഥ്വിരാജ് കുറിക്കുന്നു. നിരവധി  താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

“ഞാൻ കണ്ട ഏറ്റവും വലിയ ഇന്ത്യൻ പോരാട്ടം 2001 ഈഡൻ ഗാർഡൻസ് ആയിരിക്കാം. എന്നാൽ ഇത് ഒരു പരമ്പര മുഴുവനായി… ഇത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ പാടിനടക്കാനുള്ളൊരു നാടോടിക്കഥയാണ്. ആസ്ട്രേലിയ, നിങ്ങൾ നന്നായി കളിച്ചു, എന്നാൽ നിങ്ങൾക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. നൈപുണ്യവും അഭിനിവേശവും തികഞ്ഞ നിർഭയത്വവും! ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയർത്തിയിരിക്കുന്നു,” എന്നാണ് പൃഥ്വി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button