CinemaGeneralMollywoodNEWS

അവർ പറഞ്ഞു തന്നിട്ടുള്ളത് വലിയ മണ്ടത്തരം: സ്ക്രിപ്റ്റിൽ തിരുത്തൽ വരുത്താൻ പറഞ്ഞ അനുഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

വിമർശനത്തെ എപ്പോഴും സ്വാഗതം ചെയ്യുന്ന ആളാണ് ഞാൻ

സത്യൻ അന്തിക്കാട് സിനിമകൾ ഒരേ റൂട്ടിൽ ഓടുന്ന ബസാണ് എന്ന രീതിയിൽ സലിം കുമാർ മുൻപൊരിക്കൽ വിമർശനം നടത്തിയിരുന്നു. പക്ഷെ സലിം കുമാറിന്റെ അന്നത്തെ വിമർശനം ‘വാചക മേള’യിൽ വന്നപ്പോൾ താനും കേട്ടിരുന്നുവെന്നും പക്ഷെ സലിം കുമാറിന്റെ വാചകത്തെ മറ്റൊരു രീതിയിൽ അടർത്തി എടുത്തു വ്യഖാനിച്ചതാണെന്നും സത്യൻ അന്തിക്കാട് പറയുന്നു . സേഫ് ആയ റോഡിലൂടെ മാത്രം യാത്രക്കാരെ കൊണ്ട് പോകുന്ന ബസാണ് സത്യൻ അന്തിക്കാട് സിനിമകൾ എന്നായിരുന്നു സലിം കുമാറിന്റെ വിമർശനമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സത്യൻ  അന്തിക്കാട് പറയുന്നു.

“ഞാൻ ഏറ്റവും റിസ്ക് എടുക്കുന്നത് ഞാൻ ചെയ്യുന്ന ചെറിയ സബ്ജക്റ്റിലൂടെയാണ്. വലിയ ട്വിസ്റ്റോ ഒന്നും അവകാശപ്പെടാനില്ലാത്ത അവസാന ഭാഗത്ത് വലിയ നാടകീയത കൊണ്ട് വരാത്ത സിനിമകൾ ചെയ്യുന്നു എന്നത് തന്നെ വലിയ പരീക്ഷണമാണ്. സേഫ് ആയ റോഡിലൂടെ യാത്രക്കാരെ കൊണ്ട് പോകുന്ന ബസാണ് സത്യൻ അന്തിക്കാട് സിനിമകൾ എന്ന് സലിം കുമാർ പറഞ്ഞ വിമർശനം ഞാൻ ശ്രദ്ധിച്ചിരുന്നു. അത് സലിം കുമാർ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ്. വിമർശനത്തെ എപ്പോഴും സ്വാഗതം ചെയ്യുന്ന ആളാണ് ഞാൻ. പക്ഷെ ചിലത് ഉൾക്കൊള്ളനാവില്ല ഞാൻ ചെയ്യുന്ന സിനിമയുടെ ക്ളൈമാക്സ് ഇങ്ങനെ ചെയ്യൂ എന്ന് ചിലർ പറയും. പക്ഷെ അവർ പറയുന്നത് വലിയ മണ്ടത്തരമുള്ള ക്ളൈമാക്സ് ആകും. അപ്പോൾ ഞാൻ തന്നെ ചിന്തിച്ച ക്ളൈമാക്സ് ആണ് ബെറ്റർ എന്ന് തോന്നും. സ്വീകരിക്കേണ്ട അഭിപ്രായങ്ങൾ സ്വീകരിക്കുന്ന ഒരാള് തന്നെയാണ് ഞാൻ”. സത്യൻ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button