CinemaGeneralLatest NewsMollywoodNEWS

എഴുന്നേറ്റ് നിന്ന് ഭാര്യയെ നെഞ്ചോട് ചേർത്ത് ജഗതി ശ്രീകുമാർ

ശോഭയെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ചുംബനം നല്‍കുകയാണ് ജഗതി

വാഹപകടത്തെ തുടർന്ന് എട്ടു വർഷത്തോളമായി വീല്‍ ചെയറിൽ തന്നെയായിരുന്നു നടൻ ജഗതി ശ്രീകുമാർ. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ജഗതിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി കുടുംബങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം നിറയ്ക്കുന്ന ജഗതിയുടെ പുതിയ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

ഭാര്യ ശോഭയ്‌ക്കൊപ്പമുള്ള ജഗതിയുടെ പുതിയ ചിത്രങ്ങളാണിവ. എഴുന്നേറ്റ് നിന്ന് ശോഭയെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ചുംബനം നല്‍കുകയാണ് ജഗതി. ജഗതി ശ്രീകുമാര്‍ ഒഫീഷ്യല്‍ എന്ന വേരിഫൈഡ് അല്ലാത്ത അക്കൗണ്ടിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button