BollywoodCinemaGeneralLatest NewsMovie GossipsNEWS

വിദ്വേശ പരാമര്‍ശം ; കങ്കണ റണാവത്തിൻറെ ട്വിറ്റർ അക്കൗണ്ടിന് താൽക്കാലിക വിലക്ക്

താണ്ഡവ്'ന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായാണ് കങ്കണ റണാവത്ത് വിദ്വേശ പരാമര്‍ശം നടത്തിയത്

സമൂഹമാധ്യമത്തിലെ വിദ്വേശ പ്രചരണത്തിന് പിന്നാലെ കങ്കണ റണാവത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിന് താല്‍ക്കാലിക വിലക്കേർപ്പെടുത്തി. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സെയ്ഫ് അലി ഖാന്‍റെ വെബ്സീരീസായ ‘താണ്ഡവ്’ന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായാണ് കങ്കണ റണാവത്ത് വിദ്വേശ പരാമര്‍ശം നടത്തിയത്.

“ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്‍റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതക്ക് പിന്നാലെ വിപ്ലവം വരണം. അവരുടെ തലയെടുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഈ ട്വീറ്റ് താരം പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Related Articles

Post Your Comments


Back to top button