BollywoodCinemaGeneralLatest NewsNEWS

‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ ; സൽമാൻ ഖാൻ ചിത്രം റിലീസിനൊരുങ്ങുന്നു

സൽമാൻ ഖാൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം

പ്രഭുദേവയുടെ സംവിധാനത്തില്‍ സൽമാൻഖാൻ നായകനാവുന്ന ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ റിലീസിനൊരുങ്ങുന്നു.സല്‍മാന്‍ ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്.

“തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. രാധെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് സഹായമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരമായി ഞാന്‍ പ്രതീക്ഷിക്കുക രാധെ കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണ്”,

കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്തിരുന്ന ചിത്രം ഈ വര്‍ഷം ഈദിനാണ് തിയറ്ററുകളില്‍ എത്തുക. കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. സൽമാൻ ഖാൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം.

shortlink

Related Articles

Post Your Comments


Back to top button