CinemaGeneralLatest NewsMollywoodNEWS

‘ലിക്കർ ഐലൻ്റ് ‘ ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ലിക്കർ ഐലൻ്റ്

ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ലിക്കർ ഐലൻ്റ് . നവാഗതനായ ഈസാറസൂൽ ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഇക്കഴിഞ്ഞ ജനുവരി പതിനാറ് ശനിയാഴ്ച്ച കൊച്ചിയിലെ വൈപ്പിനിൽ ചിത്രീകരണം ആരംഭിച്ചു.സുരാജ് വെഞ്ഞാറമൂട് ഫസ്റ്റ് ക്ലാപ്പും നൽകി.ഗോകുലം ഗോപാലൻ, സുരാജ് വെഞ്ഞാറമൂട്, കോ-.പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി ,അതിഥി രവി.അൽഫോൻസ് ജോസഫ് സംവിധായകൻ ഈസാറസൂൽ എന്നിവർ ഭദ്രദീപം തെളിയിച്ചു.

സുരാജ് വെഞ്ഞാറമൂടും റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി രവി, സനൂഷാ അനുമോൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.സംഗീതം. അൽഫോൻസ് ജോസഫ്. അൻസാർ ഷാ ഛായാഗ്രഹണവും ബി.അജിത്കുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button