CinemaGeneralLatest NewsMovie GossipsNEWSTollywood

ദുൽഖർ തെലുങ്കിൽ നായകനാകുന്നു ; നായികയായി മൃണാൾ ഥാക്കൂർ

നേരത്ത പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയാകുന്നതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു

ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ ദുൽഖർ നായകനാകുന്ന വിവരം നേരത്തെ സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ തീരുമാനിച്ചുവെന്ന് തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദുൽഖറിന്റെ പ്രണയകഥയിലെ നായികയായെത്തുന്നത് മൃണാൾ ഥാക്കൂറാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

നേരത്തേ തെന്നിന്ത്യൻ താരറാണി പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയാകുന്നതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. 1964 ലെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധവും പ്രണയവുമൊക്കെ പറയുന്ന ചിത്രത്തില്‍ സെെനിക ഉദ്യോഗസ്ഥനായ റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ധാരാളം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍. മഹാനടിയിലൂടെയായിരുന്നു ദുല്‍ഖര്‍ തെലുങ്കിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button