CinemaGeneralLatest NewsMollywoodNEWS

“ജന്മദിനാശംസകൾ ടൊവി ബോയ്,” ടൊവിനോ തോമസിന് ആശംസയുമായി കുഞ്ചാക്കോ ബോബൻ

ജന്മദിനാശംസകൾ ടൊവി ബോയ്,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്

ആരാധകരുടെ പ്രിയപ്പെട്ടതാണ് നടൻ ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. ടോവിനോയ്ക്ക് ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.“ജന്മദിനാശംസകൾ ടൊവി ബോയ്,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്. മഞ്ജു വാര്യർ, ബേസിൽ ജോസഫ്, ജയസൂര്യ തുടങ്ങിവരും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി.

shortlink

Related Articles

Post Your Comments


Back to top button