CinemaGeneralLatest NewsMollywoodMovie GossipsNEWSTollywood

ലൂസിഫർ തെലുങ്ക് റീമേക്ക് ; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കമായി. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽവച്ച് നടന്നു. അല്ലു അരവിന്ദ്, അശ്വിനി ദത്ത്, നിരഞ്ജന്‍ റെഡ്ഡി, നാരബാബു, കൊരട്ടല ശിവ, ജെമിനി കിരണ്‍, സിരീഷ് റെഡ്ഡി തുടങ്ങി നിരവധി പ്രമുഖര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി മാസത്തിൽ ആരംഭിക്കും.

മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം തമൻ. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്.

shortlink

Related Articles

Post Your Comments


Back to top button