BollywoodCinemaGeneralLatest NewsMovie GossipsNEWS

‘കാസ്റ്റിങ് കൗച്ച് സെക്‌സ് റാക്കറ്റ്’; പ്രമുഖ സംവിധായകൻ അറസ്റ്റിൽ

വേഷം നല്‍കാമെന്ന് പറഞ്ഞ് നടികളെയും മോഡലുകളെയും വേശ്യാവൃത്തിക്ക് നിർബന്ധിച്ച് സംവിധായകന്‍

മുംബൈ: മഹാരാഷ്ട്രയില്‍ കാസ്റ്റിങ് കൗച്ച് സെക്‌സ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് സംവിധായകന്‍, നിര്‍മ്മാതാവ് എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രേം എന്നയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ക്രിമിനല്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് നടികളെയും മോഡലുകളെയും പ്രേം വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായി പൊലീസ് പറയുന്നു. പരസ്യം, വെബ് സീരിസ്, സിനിമ എന്നിവയില്‍ അഭിനയിക്കുന്നവരെ ലക്ഷ്യമിട്ടാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചത്. എട്ടു സ്ത്രീകളെ ഇത്തരത്തില്‍ പ്രലോഭിപ്പിച്ച് കുടുക്കിയതായി പൊലീസ് കണ്ടെത്തി. പ്രേമും രണ്ടു സ്ത്രീകളുമാണ് സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയിരുന്നത്. ഇവരില്‍ നിന്ന് ആറുലക്ഷം രൂപയും 15 ഫോണുകലും ഡസ്റ്റര്‍ കാറും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button