BollywoodCinemaGeneralLatest NewsMovie GossipsNEWSVideos

എന്നെ വെറുതെ വിടൂ, കൈകൂപ്പി അപേക്ഷിച്ച് റിയ ചക്രബർത്തി; വീഡിയോ

പാപ്പരാസികളുടെ മുന്നിൽ കൈ കൂപ്പി അപേക്ഷിച്ച് റിയ ചക്രബർത്തി

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാട് കേസില്‍ നിയമനടപടികൾ നേരിടുന്ന നടിയാണ് റിയ ചക്രബര്‍ത്തി. കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. ജയില്‍ മോചിതയായതിന് ശേഷം മാധ്യമങ്ങൾക്ക് പിടിതരാതെ ഒഴിഞ്ഞു മാറി നിൽക്കുകയാണ് റിയ. എന്നാൽ പാപ്പരാസികൾ താരത്തിന്റെ പിന്നാലെ തന്നെയാണ്. ഇത്തരക്കാർ മൂലം റിയയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴിതാ പാപ്പരാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട നടി കൈ കൂപ്പി അപേക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ നടന്നു നീങ്ങുന്ന താരത്തെ വിഡിയോയിൽ കാണാം. ദയവു ചെയ്ത് തന്നെ പിന്തുടരുതെന്നും നടി കേണപേക്ഷിക്കുന്നുണ്ട്.

സെപ്റ്റംബർ എട്ടിന് ലഹരി മരുന്ന് ഉപയോ​ഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനയെും അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button