CinemaGeneralKollywoodLatest NewsNEWS

‘മാസ്റ്റർ’ 200 കോടിയിലേക്ക് ; ആഘോഷമാക്കാനൊരുങ്ങി അണിയറപ്രവർത്തകർ

ഗ്‌ളോബല്‍ ഗ്രോസ് കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്

കൊവിഡ് അടച്ചുപൂട്ടലിനുശേഷം ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ച ആദ്യ ബിഗ് റിലീസ് ആയിരുന്നു ‘മാസ്റ്റര്‍’. ചിത്രം നൂറുകോടി കടന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ മാസ്റ്റര്‍ 200 കോടി ക്ലബിലേക്ക് നീങ്ങുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഗ്‌ളോബല്‍ ഗ്രോസ് കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9ന് റിലീസ് ചെയ്യേണ്ട സിനിമ കോവിഡ് കാരണം ഇക്കൊല്ലം ജനുവരി 13ന് ആണ് തിയേറ്ററുകളിലെത്തിയത്. ഏതാണ്ട് എല്ലാ കേന്ദ്രങ്ങളിലും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ഒരാഴ്ച കൊണ്ട് 12 കോടി 67 ലക്ഷം രൂപ ഷെയറാണ് നിര്‍മാതാവിന് ലഭിച്ചത്. തമിഴ്‌നാട്ടിലെ തൃശ്ചിയില്‍ ഏഴ് ദിവസം 48 ഷോയാണ് പടം കളിച്ചത്.

12.9 ലക്ഷം രൂപയാണ് ഷെയര്‍ കിട്ടിയത്. ഗ്രോസ് കളക്ഷന്‍ ഒരു കോടി 33 ലക്ഷം രൂപയാണ്.
കോവിഡ് കാലത്ത് ഒരു സിനിമ ഇത്രയും കളക്ഷന്‍ നേടുന്നത് ചലച്ചിത്രവ്യവസായത്തിന് വലിയ മുതല്‍ക്കൂട്ടാണ്.

shortlink

Related Articles

Post Your Comments


Back to top button