AwardsLatest NewsNEWS

മലയാള സിനിമക്കിതഭിമാനം; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ മത്സരിക്കുന്നത് 17 മലയാളം ചിത്രങ്ങള്‍

17 മലയാള ചിത്രങ്ങളാണ് ദേശിയ ചലച്ചിത്ര പുരസ്‌ക്കാരത്തിനായുള്ള അന്തിമ ഘട്ടത്തിൽ മത്സരിക്കുന്നത്. അഞ്ച് പ്രദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്കുള്ള സിനിമകള്‍ സമര്‍പ്പിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹൻലാൽ മരയ്ക്കാര്‍- അറബിക്കടലിന്റ്റെ സിംഹം, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, സജാസ് ,റഹ്മാന്‍ എന്നിവര്‍ ചേർന്ന് സംവിധാനം നിർവഹിച്ച വാസന്തി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, മറ്റ് നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ഗീതു മോഹന്‍ദാസിൻറ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിവിൻ പൊളി ചിത്രം മൂത്തോന്‍, ഷിനോസ് റഹ്മാന്‍, മധു സി. നാരായണന്റ്റെ കുമ്പളങ്ങി നെറ്റ്‌സ്, കേരളം തരണം ചെയ്ത നിപ്പരോഗബാധയുടെ നേർകാഴ്ചയായ ആഷിക് അബു ചിത്രം വൈറസ്, അനുരഞ്ജ് മനോഹറിന്റ്റെ ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.

Read Also: രസകരമായായ വീഡിയോയിലൂടെ മാസ്ക്ധാരണ സന്ദേശം പങ്കുവച്ച്‌ മാസ്റ്റർ നായിക മാളവിക മോഹനൻ കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കാണ് മരയ്ക്കാറിനെ പരിഗണിക്കുന്നത്. 2019 ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. മാര്‍ച്ചിലായിരിക്കും പുരസ്‌കാര പ്രഖ്യാപനം. ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നടന്‍ പാര്‍ഥിപന്‍ മികച്ച നടനുള്ള മത്സരത്തിലുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button