BollywoodCinemaGeneralLatest NewsMovie GossipsNEWSUncategorizedVideos

കേരളത്തിൽ എത്തിയതിൽ അതിയായ സന്തോഷമെന്ന് സണ്ണി ലിയോൺ

ഒരു മാസത്തോളം സണ്ണി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം

ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകുന്നേരം താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും സണ്ണി ലിയോണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്ന് സണ്ണി നേരേ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button