GeneralInterviewsLatest NewsMollywoodMovie GossipsNEWS

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ തെറ്റുകാരി ആകുമോ ? മോശം കമന്റുകൾക്ക് മറുപടിയുമായി സംയുക്ത

സെെബര്‍ നിയമങ്ങള്‍ കുടുതല്‍ ശക്തമാകണമെന്ന് സംയുക്ത

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. സംയുക്തയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിട്ടുണ്ട്. പുതിയ ചിത്രമായ എരിഡയുടെ ലൊക്കേഷനില്‍ നിന്നുമുള്ള സംയുക്തയുടെ ചിത്രവും വെെറലായിരുന്നു. പിന്നാലെ താരത്തിനെതിരെ സെെബര്‍ ആക്രമണങ്ങൾ ഉണ്ടായി. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള കമന്റുകളോട് പ്രതികരിക്കുകയാണ് സംയുക്ത. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ എന്തിന് വേദനിക്കണം. അങ്ങനെ വേദനിക്കാന്‍ മാത്രം എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നും സംയുക്ത ചോദിക്കുന്നു. സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഇംബാലന്‍സ് ആയ വസ്ത്രങ്ങള്‍ താന്‍ ധരിക്കാറില്ല. അല്‍പ്പം ഷോര്‍ട്ട് ആയ വസ്ത്രം ധരിക്കുന്നത് കൊണ്ട് താന്‍ എങ്ങനെയാണ് തെറ്റുകാരിയാവുകയെന്ന് സംയുക്ത ചോദിക്കുന്നു. ഞാന്‍ അത്തരം കമന്റ്സ് ഞാന്‍ ശ്രദ്ധിക്കാറില്ല. ഒരു ഇന്റര്‍വ്യൂവില്‍ ഈ ചോദ്യം ഉണ്ടായപ്പോഴാണ് ഇത്തരത്തില്‍ കമന്റ്സ് ഉണ്ടെന്ന് ഞാന്‍ അറിയുന്നത്’ സംയുക്ത പറയുന്നു. അതേസമയം സെെബര്‍ നിയമങ്ങള്‍ കുടുതല്‍ ശക്തമാകണമെന്നും സംയുക്ത അഭിപ്രായപ്പെട്ടു.

Related Articles

Post Your Comments


Back to top button