BollywoodCinemaGeneralLatest NewsNEWS

ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ കോഹ്‌ലിയും അനുഷ്കയും ; വൈറലായി ചിത്രം

നിറഞ്ഞ ചിരിയോടെയാണ് ഇരുവരും ക്യാമറകൾക്കു മുന്നിലെത്തിയത്

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്‌കയും വിരാട് കോലിയും. അടുത്തിടയിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. കോഹ്‌ലിയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. മകൾ ജനിച്ചതിനു പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തരുതെന്ന് ഫൊട്ടോഗ്രാഫർമാരോട് കോഹ്‌ലിയും അനുഷ്കയും അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരദമ്പതികൾ.

മുംബൈയിലെ ഘർ സ്ഥലത്തുളള ഒരു ക്ലിനിക്കിനു പുറത്തുവച്ചാണ് ഇരുവരും ക്യാമറ കണ്ണുകളിലുടക്കിയത്. വളരെ സിംപിൾ ലുക്കിലായിരുന്നു ഇരുവരും. നിറഞ്ഞ ചിരിയോടെയാണ് ഇരുവരും ക്യാമറകൾക്കു മുന്നിലെത്തിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിച്ചതിന് പാപ്പരാസികൾക്ക് ഇരുവരും നന്ദി പറയുകയും ചെയ്തു.

https://www.instagram.com/p/CKTEFOqLxkt/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button