CinemaGeneralLatest NewsMollywoodNEWS

ബിജു മേനോനും പാർവതിയും ഒരുമിക്കുന്നു ; ടീസർ ഇന്ന് പുറത്തുവിടും

ചിത്രത്തിൻ്റെ പ്രഖ്യാപനത്തിനൊരുങ്ങി കമൽഹാസ്സനും ഫഹദ് ഫാസിലും

ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനത്തിനൊരുങ്ങി കമൽഹാസ്സനും ഫഹദ് ഫാസിലും. ചിത്രത്തിൻ്റെ ടൈറ്റിൽ കം ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നാളെ വൈകിട്ട് നാലുമണിയോടെ പുറത്ത് വിടുമെന്നും കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനു ജോൺ വറുഗ്ഗീസാണ് ചിത്രത്തിൻറെ സംവിധായകൻ.

മൂണഷോട്ട് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഒപിഎം ഡ്രീം മിൽ സിനിമാസിൻ്റെയും ബാനറിലാണ് ചിത്രത്തിൻ്റെ നിർമ്മാണം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സനു ജോൺ വറുഗ്ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ്. സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നേഹ അയ്യരും യക്ഷൻ ഗാരി പെരേയ്രായും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ജ്യോതിഷ് ശങ്കറാണ് കല.സമീറ സനീഷാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ്. അരുൺ സി തമ്പിയും സന്ദീപാ രക്ഷിതുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, വാവയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കണ്ട്രോളർ.

shortlink

Related Articles

Post Your Comments


Back to top button