CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWS

‘ശാകുന്തളം’ ; സാമന്തയുടെ ദുഷ്യന്തൻ ഇനി സുജാതയുടെ സൂഫി

ശകുന്തളയായി സാമന്തയാണ് വേഷമിടുന്നത്

ഇതിഹാസ പ്രണയ കഥയായ ശാകുന്തളം വീണ്ടും സിനിമയാകുന്നു. നേരത്തെ ശകുന്തളയായി സാമന്ത എത്തുന്ന വിവരം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ദുഷ്യന്തനായി ആരാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. പല തെന്നിന്ത്യൻ താരങ്ങളുടെയും പേര് ഉയർന്നു കേട്ടെങ്കിലും ഇപ്പോഴിതാ യഥാർത്ഥ ദുഷ്യന്തനെ തീരുമാനിച്ചിരിക്കുകയാണ്.

ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളികൾക്ക് പ്രിയങ്കരനായി മാറിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ നായകനായ ദേവ് മോഹന്‍ ആണ് ചിത്രത്തിൽ സാമന്തക്കൊപ്പം എത്തുന്നത്.

പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത്.

ശകുന്തളയായി സാമന്തയാണ് വേഷമിടുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button