Coming SoonLatest NewsNEWS

റഹ്മാന്‍ വീണ്ടുമെത്തുന്നു; പുതു ചിത്രം ‘സമാറ’യുടെ ചിത്രീകരണം കാശ്മീരില്‍

റഹ്മാന്‍ നായകനായിയെത്തുന്ന പുതിയ മലയാള ചിത്രത്തിൻറ്റെ ടൈറ്റിൽ പുറത്തു വിട്ടു. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റ്റെ പേര് തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചത്. മലയാളത്തിൽ വളരെ സെലക്ടീവായി മാത്രം പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്ന നടന്മാരിലൊരാളാണ് റഹ്മാൻ. പുതുമുഖ യുവ സംവിധായകൻ ചാള്സ് ജോസഫ് കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളോടെ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന് “സമാറ”എന്നാണ് പേരിട്ടിരിക്കുന്നത്.

https://www.facebook.com/SunnyWayn/posts/260725418744064

Read Also: തോറ്റവനെ ജയിക്കാൻ പഠിപ്പിക്കുന്ന സിനിമ: ‘വെള്ളം’ നിരൂപണം ഫോറന്സിക് ആധാരമായുള്ള ഒരുഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിൻ പൊളി ചിത്രം മൂത്തോനിലൂടെ ശ്രദ്ധേയയായ സഞ്ജന ; ദീപു , രാഹുൽ, മാധവ് , ബിനോജ് വില്ല്യ, വീർ ആര്യൻ, ശബരീഷ് വർമ്മ , ബില്ലി, വിവിയ, നീത് ചൗധരി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമാറയിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് നടൻ ഭരത് ആണ്.

പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് സമാറയുടെ അണിയറയിൽ പ്രവർ ത്തിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ , സംഗീത സംവിധാനം ദീപക് വാര്യർ കലാ സംവിധാനം രഞ്ജിത്ത് കോത്താരി . പീക്കോക് ആർട്ട് ഹൗസിന്റ്റെ ബാനറിൽ എം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സമാറയുടെ ചിത്രീകരണം കാഷ്മീരിൽ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button