Latest NewsNEWSUncategorized

വി.ജെ. ചിത്രയുടെ ആത്മഹത്യയ്ക്ക് വഴിതെളിച്ച സംഭവങ്ങൾ മറ നീക്കി വെളിച്ചത്തെത്തുന്നു

നടന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിൽ തർക്കം, കടുത്ത പീഡനങ്ങള്‍ക്കൊടുവിൽ ആത്മഹത്യ

തമിഴ് ടെലിവിഷൻ സീരിയൽ രംഗത്ത്‌ പ്രമുഖയായ നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടിയുടെ ഭര്‍ത്താവ് ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ചിത്രയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് ഈ സംഭാഷണത്തിലൂടെ വ്യക്തമാകുന്നു.

Read Also: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ തെറ്റുകാരി ആകുമോ ? മോശം കമന്റുകൾക്ക് മറുപടിയുമായി സംയുക്ത സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിന് ചോദ്യം ചെയ്‌തെന്നും അതിന്റ്റെപേരിൽ വഴക്കുണ്ടായെന്നും ശേഷം ചിത്ര ശുചിമുറിയില്‍ കയറി വാതില്‍ അടച്ചെന്നുമാണ് ഹോംനാഥ്‌ തന്റ്റെ സുഹൃത്തിനോട് പറഞ്ഞത്. എന്നാൽ ചിത്ര കടുംകൈ ചെയ്യുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹോംനാഥ് സംഭാഷണത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. ചിത്രയെ ഹേംനാഥ് ശാരീരികമായി ഉപദ്രവിക്കുന്നതിന് താന്‍ സാക്ഷിയാണെന്ന് പറഞ്ഞ് താരത്തിന്റ്റെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തെത്തിയിരുന്നു. ഹേംനാഥിന് ഒപ്പമുള്ള ജീവിതത്തില്‍ ചിത്ര സംതൃപ്തയല്ലായിരുന്നെന്നും നിരന്തരം പീഡനം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്നും സെയ്ദ് രോഹിത് പറഞ്ഞു. സീരിയല്‍ സെറ്റില്‍ മദ്യപിച്ചെത്തി ഹേംനാഥ് വഴക്കിട്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹേംനാഥിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ചിത്രയുടെ അമ്മ നിര്‍ബന്ധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Read Also: ടെലിഗ്രാമിൽ സിനിമ കണ്ടവർ വരെ അക്കൗണ്ടിൽ പണം ഇട്ടു തരുന്നു ; സംവിധായകൻ ജിയോ ബേബി വിവാഹനിശ്ചയത്തിന് ശേഷം വീട്ടുകാരെ അറിയിക്കാതെ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കി. സഹപ്രവർത്തകരായ നടന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെയും ഹേംനാഥ് എതിര്‍ത്തിരുന്നു.

Read Also: വെള്ളം റിലീസിന് ; ജയസൂര്യയുടെ പ്രകടനം വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു, സംയുക്തഡിസംബർ 9 ന് നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ ചിത്രയെ കണ്ടെത്തുകയായിരുന്നു. ചിത്രയുടെ ഫോണില്‍ നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുത്തതിന് ശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബര്‍ 15ന് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Post Your Comments


Back to top button