GeneralKollywoodLatest NewsMovie GossipsNEWSTV Shows

എന്നെ കബളിപ്പിച്ചു, കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി ; തുറന്നടിച്ച് സുചിത്ര

നേരത്തെ നടൻ ധനുഷിനെതിരേ ഗുരുതര ആരോപണങ്ങള്‍ സുചിത്ര ഉന്നയിച്ചിരുന്നു

സുചി ലീക്ക്‌സിലൂടെ വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. ഇപ്പോഴിതാ നടൻ കമല്‍ ഹാസനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര. കമൽ ഹാസൻ നേതൃത്വം വഹിക്കുന്ന തമിഴ് ബിഗ് ബോസില്‍ മത്സരാര്‍ഥിയായിരുന്നു സുചിത്ര. എന്നാൽ പിന്നീട് ഇവർ പുറത്താക്കപ്പെടുകയും ചെയ്തു.

ബിഗ് ബോസില്‍ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചരണം നല്‍കിയിരുന്നു. എല്ലാ മത്സരാര്‍ഥികള്‍ക്ക് ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, കമല്‍ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നല്‍കിയതെന്നും പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നുമായിരുന്നു സുചിത്ര ആരോപിക്കുന്നു. കമല്‍ ഒരു പാവ കളിക്കാരന്‍ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്നാൽ സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

നേരത്തെ നടൻ ധനുഷിനെതിരേ ഗുരുതര ആരോപണങ്ങള്‍ സുചിത്ര ഉന്നയിച്ചിരുന്നു. പിന്നീട് നടിമാരുടെയും നടന്‍മാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായിരുന്നുവെന്ന വിശദീകരണമാണ് സുചിത്ര അന്ന് നല്‍കിയത്. എന്നാൽ പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്ന സുചിത്ര മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. അടുത്തിടയിലാണ് വീണ്ടും സിനിമാരംഗത്തേക്ക് മടങ്ങി എത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button