CinemaGeneralLatest NewsMollywoodNEWS

ടെലിഗ്രാമിൽ സിനിമ കണ്ടവർ വരെ അക്കൗണ്ടിൽ പണം ഇട്ടു തരുന്നു ; സംവിധായകൻ ജിയോ ബേബി

സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ ? ജിയോ ബേബി കുറിക്കുന്നു

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സമ്മിശ്ര അഭിപ്രായം നേടി മുന്നേറുകയാണ്. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് രണ്ടഭിപ്രായമാണുള്ളത്. നിരവധി വിമർശനങ്ങൾ ആണ് സിനിമയ്ക്ക് നേരെ ഉയരുന്നുത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി പങ്കുവെച്ച കുറിപ്പാണു വൈറലാകുന്നത്.

ടെലഗ്രാമിൽ സിനിമ കണ്ട് ഇഷ്ടപ്പെട്ടവർ പ്രൊഡ്യൂസർക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകൾ ലഭിക്കുന്നുണ്ടെന്ന് സംവിധായകൻ ജിയോ ബേബി ഫേസ്ബുക്കിൽ കുറിച്ചു. ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു കൊണ്ടിരിക്കുന്നു.അവർ അക്കൗണ്ടിൽ പണം ഇടുകയും ചെയ്യുന്നു.സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ’. ജിയോ കുറിക്കുന്നു.

ജിയോ ബേബിയുടെ കുറിപ്പിൻ്റെ പൂർണ്ണ രൂപം

‘The Great Indian Kitchen Movie ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു കൊണ്ടിരിക്കുന്നു.അവർ അക്കൗണ്ടിൽ പണം ഇടുകയും ചെയ്യുന്നു.സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ’. ഇതിനു കമൻ്റുമായി നിരവധി പേരാണ് കമൻ്റുമായി എത്തിയിട്ടുള്ളത്.കല അതിന്റെ ധർമ്മം നിർവ്വഹിക്കുകയാണ് എന്നും അക്കൌണ്ട് നമ്പർ തരണമെന്നുമൊക്കെ പലരും കമൻ്റിലൂടെ കുറിച്ചിരിക്കുന്നു. അക്കൌണ്ട് ഡീറ്റെയിൽസ് കിട്ടിയവർ പങ്കുവെക്കണമെന്നും ചിലർ ആവശ്യപ്പെെടുന്നുണ്ട്. ഈ സിനിമ തീയറ്ററിൽ ഇറക്കിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നുവെന്നും കുടുംബമായി എല്ലാവരും കാണേണ്ട സിനിമയാണെന്നും നിരവധി പേർ കമൻ്റ് ചെയ്തിരിക്കുന്നു. കഥയും കഥാപാത്രങ്ങളും നമ്മുടെ ജീവിതവുമായി സാദൃശ്യമുള്ളതാവുമ്പോൾ, അത്തരം ചിത്രങ്ങൾ എന്നും വിജയമായിട്ടുണ്ടെന്നും കമൻ്റുകളുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button