CinemaGeneralLatest NewsMovie GossipsNEWSTollywood

ചിരഞ്ജീവിയുടെ ഇമേജിന് ചേർന്ന മാറ്റങ്ങളോടെയായിരിക്കും തെലുങ്ക് ലൂസിഫർ ; സംവിധായകൻ മോഹൻരാജ

മോഹൻലാലും ചിരഞ്ജീവിയും വ്യത്യസ്തരായ രണ്ട് അഭിനേതാക്കളാണ്, അതുകൊണ്ട് റീമേക്കിൽ മാറ്റങ്ങൾ വരുത്തുമെന്ന് മോഹൻരാജ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കം കുറിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട് തെലുങ്കിൽ ചില മാറ്റങ്ങൾ വരുത്തുമെന്ന് സംവിധായകൻ മോഹൻ രാജ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹന്രാജ ഇക്കാര്യം വ്യക്തമാക്കിയത്.

മോഹൻലാലും ചിരഞ്ജീവിയും സൂപ്പർതാരങ്ങളാണെങ്കിലും തികച്ചും വ്യത്യസ്തരായ രണ്ട് അഭിനേതാക്കളാണ്. അതിനാൽ തന്നെ മറ്റൊരു ലൂസിഫർ തെലുങ്കിൽ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും റീമേക്കിൽ നിന്ന് മാറി ചിരഞ്ജീവിയുടെ ഇമേജിന് ചേർന്ന മാറ്റങ്ങളോടെ പുതുക്കിപ്പണിയാനാണ് ആ​ഗ്രഹിക്കുന്നതെന്നും മോഹന്രാജ പറയുന്നു.

‘മോഹൻലാലിന്റെ ലൂസിഫറിനെ ഇഷ്ടമായതുകൊണ്ട് ചിരഞ്ജീവിക്ക് വേണ്ടി സിനിമയെ അഡാപ്പ്റ്റ് ചെയ്യുകയാണ്. മോഹൻലാലും ചിരഞ്ജീവിയും സൂപ്പർതാരങ്ങളാണെങ്കിലും അവർ തികച്ചും വ്യത്യസ്തമായ അഭിനേതാക്കളാണ്. ചിരഞ്ജീവിയുടെ ഇമേജിന് അനുയോജ്യമായ രീതിയിൽ ചില മാറ്റങ്ങളോടെ ലൂസിഫർ കൊണ്ടുവരാമെന്നാണ് കരുതുന്നത്. റീമേക്ക് എന്നതിനേക്കാൾ അഡാപ്റ്റേഷൻ എന്ന വാക്കാണ് അതിന് അനുയോജ്യം’, മോഹൻ രാജ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button