Latest NewsNEWSTollywood

രഹസ്യമാക്കിവച്ചതിനെ പരസ്യപ്പെടുത്തി; RRR റിലീസ് അബദ്ധത്തിൽ പുറത്ത് പറഞ്ഞ് ഐറിഷ് താരം

ബാഹുബലിക്ക് ശേഷം ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമാണ് RRR. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐറിഷ് മോഡലും നടിയുമായ ആലിസൺ ഡോഡിയും ചിത്രത്തിൽ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നീണ്ടു പോയ RRR എന്നു പ്രദർശനത്തിനെത്തുമെന്നാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

Read Also: ഒഴിഞ്ഞു പോകാൻ വേണ്ടി കൂടുതൽ ചോദിച്ചിട്ടുണ്ട്: സിനിമയിൽ നിന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ രഹസ്യം പറഞ്ഞു ലാൽ

ഇതിനിടെ നടി ആലിസണിന് ഒരു അബദ്ധം പറ്റി. തന്റ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച ചിത്രത്തിനൊപ്പം അണിയറ പ്രവർത്തകർ രഹസ്യമാക്കി വെച്ചിരുന്ന RRRൻറ്റെ റിലീസ് തീയ്യതിയും ആലിസൺ പങ്കുവച്ചു. അബദ്ധം തിരിച്ചറിഞ്ഞ് ഉടൻ തന്നെ പോസ്റ്റ് നീക്കം ചെയ്തെങ്കിലും ആരാധകർ ഇതിനോടകം തന്നെ പോസ്റ്റ് കണ്ടു കഴിഞ്ഞു.

RRR ൽ മിസിസ്സ് സ്കോട്ട് എന്ന കഥാപാത്രത്തെയാണ് ആലിസൺ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏറെക്കുറേ പൂർത്തിയായി . റിലീസ് തീയ്യതി പ്രത്യേകമായി ആരാധകരുമായി പങ്കുവെക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button