Latest NewsNEWS

“വനങ്ങളെ കൊന്ന് രാജ്യങ്ങൾ നിർമ്മിച്ചു”, പ്രതിഷേധവുമായി കമൽഹാസൻ

"പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് നാഗരികതയാണോ"

ഊട്ടിക്കടുത്ത് മസനഗുഡിയിൽ കാട്ടാനയോട് റിസോർട്ട് ജീവനക്കാർ ക്രൂരത കാണിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കമൽഹാസൻ രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു ഉലകനായകൻറ്റെ പ്രതികരണം. “പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് നാഗരികതയാണോ” എന്ന് താരം ചോദിക്കുന്നു. കമൽഹാസൻറ്റെ ട്വീറ്റ് ഇങ്ങനെ; “വനങ്ങളെ കൊന്ന് രാജ്യങ്ങൾ നിർമ്മിച്ചു. വന്യജീവികളുടെ വിധി മറന്നു. ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങൾക്ക് എങ്ങനെ ലഭിച്ചു? പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് ദേശസ്നേഹമാണോ? മരണം ചുമന്ന് ആന അലയുകയായിരുന്നു. കാലം തല കുനിക്കുന്നു”.

Read Also: രഹസ്യമാക്കിവച്ചതിനെ പരസ്യപ്പെടുത്തി; RRR റിലീസ് അബദ്ധത്തിൽ പുറത്ത് പറഞ്ഞ് ഐറിഷ് താരം

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രാത്രിയിൽ റിസോർട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോർട്ട് ജീവനക്കാർ ടയർ കത്തിച്ചെറിയുകയായിരുന്നു. മസ്തകത്തിൽ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നീട് ചരിയുകയും ചെയ്തു. കത്തി കൊണ്ടിരിക്കുന്ന ടയറിൽ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്കമാകെ പടർന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർവ്യക്തമാക്കുന്നത്. കത്തിയെരിഞ്ഞ ടയർ ദേഹത്തൊട്ടിയ നിലയിൽ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ മസനഗുഡിയിലെ രണ്ട് റിസോർട്ട് ജീവനക്കാരെ വനംവകുപ്പ് അറസ്റ്റും ചെയ്തു. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button