CinemaGeneralMollywoodNEWS

ഒഴിഞ്ഞു പോകാൻ വേണ്ടി കൂടുതൽ ചോദിച്ചിട്ടുണ്ട്: സിനിമയിൽ നിന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ രഹസ്യം പറഞ്ഞു ലാൽ

അത് വലിയ നഷ്ടം തന്നെയാണ് എന്ന് എനിക്ക് അറിയാം

ജയരാജിന്റെ ‘കളിയാട്ടം’ എന്ന സിനിമയിലൂടെയാണ് ലാൽ എന്ന നടനെ സിനിമാ ലോകം കാണുന്നതെങ്കിലും അതിനു മുൻപേ മിമിക്രിയുമായി ബന്ധപ്പെട്ട ലാലിൻറെ സ്റ്റേജ് ഷോയിലെ പ്രകടനം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ജയരാജിന്റെ ‘കളിയാട്ടം’ നൽകിയ സമാന്തര സിനിമ ശൈലിയിലുള്ള സിനിമയായിരുന്നില്ല. ലാലിനെ പിന്നീട് തേടി വന്നത്. പക്കാ വാണിജ്യ സിനിമകളിൽ സഹനടനായും വില്ലനായും നിറഞ്ഞാടിയ ലാൽ സിനിമയിൽ അഭിനയിക്കുമ്പോഴുള്ള തന്റെ പ്രതിഫലത്തെക്കുറിച്ച് തുറന്നു പറയുകയാണ്. തലപ്പാവിൽ അഭിനയിച്ചു ദേശീയ പുരസ്കാരം കിട്ടിയ ശേഷം തനിക്ക് പ്രതിഫലത്തിൽ ഒരുപാട് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, അത് പോലെയുള്ള സിനിമകൾ മുന്നിൽ വരുമ്പോൾ പ്രതിഫലം കൂടുതൽ ചോദിക്കാൻ കഴിയില്ലെന്നും ഒരു ടിവി അഭിമുഖത്തിൽ സംസാരിക്കവെ ലാൽ പറയുന്നു.

“അവാർഡ് ലഭിച്ചു കഴിഞ്ഞ ശേഷം എനിക്ക് വന്ന സിനിമകൾ പ്രതിഫലം കൂടുതൽ ചോദിക്കാൻ കഴിയുന്ന ടൈപ്പ് സിനിമകൾ ആയിരുന്നില്ല. ചില സിനിമകൾ ഒഴിവാക്കാൻ വേണ്ടി ഞാൻ കൂടുതൽ പറഞ്ഞിട്ടുണ്ട്. അങ്ങനെ എനിക്ക് കിട്ടിയിട്ടും ഉണ്ട്. അങ്ങനെയുള്ള സിനിമകളിൽ അഭിനയിച്ചാൽ നടനെന്ന നിലയിൽ അത് വലിയ നഷ്ടം തന്നെയാണ് എന്ന് എനിക്ക് അറിയാം. അത് ഞാൻ പണം കൂടുതൽ ചോദിച്ചാണ് അതിനെ മറികടക്കുന്നത്”. ലാൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button