CinemaGeneralLatest NewsMollywoodNew ReleaseNEWS

മരക്കാർ ഓണത്തിന്; മമ്മൂട്ടിയുടെ ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെ റിലീസിനൊരുങ്ങി 19 ചിത്രങ്ങൾ

വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്

മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ‌ഒാണക്കാലത്തേ തിയറ്ററുകളിലെത്തൂ എന്ന് സൂചന. മാർച്ച് 26–ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അണിയറക്കാർ‌ റിലീസ് ഒാണ സമയത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മരക്കാർ നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെ 19 ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്‌. കോവിഡ് വാക്സീൻ വിതരണം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടുതൽ ചിത്രങ്ങൾ റിലീസിനു സന്നദ്ധമാകുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments


Back to top button