BollywoodGeneralLatest NewsNEWS

ഇടവേളയ്ക്ക് ശേഷം സ്ക്രീനിലേക്ക് ; ‘പത്താൻ’ ലുക്ക് പങ്കുവച്ച് ഷാരുഖ് ഖാൻ

മുടി നീട്ടി, തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിരിക്കുന്ന ഷാരുഖ് ഖാന്റെ ചിത്രമാണ് വൈറലാകുന്നത്

തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതോടെ ബോളിവുഡിൽ നിന്ന് ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു സൂപ്പർ ഹിറ്റ് നടനായ ഷാരൂഖ് ഖാൻ. 2018ല്‍ പുറത്തെത്തിയ ‘സീറോ’യാണ് ഷാരൂഖ് ഖാന്റെ അവസാനമിറങ്ങിയ ചിത്രം. ഇപ്പോഴിതാ താരം വീണ്ടും സിനിമയിലേക്കെത്തുന്ന ചിത്രമാണ് സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തിലെത്തുന്ന ‘പത്താന്‍’.

ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള തന്‍റെ ചിത്രം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.മുടി നീട്ടി, തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട് അദ്ദേഹം. ബ്ലാക്ക് ടീഷര്‍ട്ടിനൊപ്പം ബ്ലൂ ജീന്‍സും. ഒരു ബില്യാര്‍ഡ്‍സ് ടേബിളില്‍ ഉന്നംപിടിച്ചാണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നില്‍പ്പ്. പങ്കുവച്ച് മണിക്കൂറിനുള്ളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ചിത്രം. രണ്ട് മണിക്കൂറിനുള്ളില്‍ 50,000ല്‍ അധികം ലൈക്കുകളും 5,700ല്‍ അധികം ഷെയറുകളും നേടി ചിത്രം.ദീപിക പദുകോണ്‍ ആണ് ‘പത്താനി’ല്‍ ഷാരൂഖിന്‍റെ നായിക. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button