GeneralLatest NewsMollywoodNEWSSpecialTV Shows

ജൂഹി തിരിച്ചെത്തി ; വൈറലായി പുതിയ ചിത്രം

പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് വീണ്ടും സജീവമാകുകയാണ് ജൂഹി

‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും പരമ്പരയില്‍നിന്ന് പിന്മാറിയെങ്കിലും ‘ലച്ചു’എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും ജൂഹി അറിയപ്പെടുന്നത്. ജൂഹി പങ്കുവെച്ച ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. എന്നാൽ അടുത്തിടയിൽ താരം സോഷ്യൽ മീഡിയയിൽ സജീവമല്ലാരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് ജൂഹി.

“സന്തോഷത്തോടെയിരിക്കുക എന്നാല്‍ എല്ലാം പൂര്‍ണ്ണതയിലായിരിക്കുക എന്ന് അര്‍ഥമില്ല. മറിച്ച് അപൂര്‍ണ്ണതകള്‍ക്കപ്പുറത്തേക്ക് നോട്ടമയക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നാണ് അതിനര്‍ഥം”, എന്നാണ് പുതിയ ചിത്രത്തിനൊപ്പം ജൂഹി കുറിച്ചിരിക്കുന്നത്.

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനായിരുന്നു ജൂഹി പരമ്പരയില്‍നിന്നും മാറിയത്. പരമ്പരയില്‍ ജൂഹിയുടെ കഥാപാത്രം വിവാഹം കഴിഞ്ഞ് പോകുന്ന തരത്തിലായിരുന്നു പിന്മാറ്റം. ശേഷം ജീവിതത്തിലും ജൂഹി വിവാഹിതയാവാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

https://www.instagram.com/p/CKUFE1tsVEF/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button